Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bloc

'ഗ്യാ​നേ​ഷ് കു​മാ​റി​നെ അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്താ​ക്ക​ണം', രാ​ഷ്ട്ര​പ​തി​യെ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി ഇ​ന്ത്യ സ​ഖ്യം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ സ​ഖ്യ നേ​താ​ക്ക​ൾ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന് നി​വേ​ദ​നം ന​ൽ​കി. രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ​ത്തി​യാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

പാ​ർ​ല​മെ​ന്‍റി​ൽ നി​ന്ന് വി​ജ​യ് ചൗ​ക്കി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി​യ എം​പി​മാ​രെ പൊ​ലി​സ് ത​ട​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് പ്ര​മു​ഖ നേ​താ​ക്ക​ൾ രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ​ത്തി രാ​ഷ്ട്ര​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​എ ബേ​ബി, ഒ​മ​ർ അ​ബ്ദു​ള്ള തു​ട​ങ്ങി​യ പ്ര​മു​ഖ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​ല്ലാം പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ഗ്യാ​നേ​ഷ് കു​മാ​റും ചേ​ർ​ന്ന് 'വോ​ട്ട് ചോ​രി' (വോ​ട്ട് ത​ട്ടി​പ്പ്) ന​ട​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മ​ട​ങ്ങി​യ മെ​മ്മോ​റാ​ണ്ട​മാ​ണ് നേ​താ​ക്ക​ൾ രാ​ഷ്ട്ര​പ​തി​ക്ക് കൈ​മാ​റി​യ​ത്.

കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച രാ​ഹു​ൽ ഗാ​ന്ധി, രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​തി​ക​ര​ണം അ​വി​ശ്വ​സ​നീ​യ​വും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​തു​മാ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ൾ ഉ​ന്ന​യി​ച്ച വോ​ട്ട് ത​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ളെ​യോ വാ​ദ​ങ്ങ​ളെ​യോ രാ​ഷ്ട്ര​പ​തി നി​ഷേ​ധി​ച്ചി​ല്ലെ​ന്നും എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​നു​ഭാ​വ​പൂ​ർ​വ്വം കേ​ട്ടി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ ശ്ര​ദ്ധ​യോ​ടെ കേ​ട്ട രാ​ഷ്ട്ര​പ​തി കാ​ര്യം പ​രി​ശോ​ധി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ​താ​യി മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ഇ​വി​എം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി ബാ​ല​റ്റ് പേ​പ്പ​റി​ലേ​ക്ക് തി​രി​ച്ചു​പോ​ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ചേ​ർ​ന്ന് ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ർ​ക്കു​ക​യാ​ണെ​ന്നും സ​ഖ്യ​നേ​താ​ക്ക​ൾ രാ​ഷ്ട്ര​പ​തി​യെ ധ​രി​പ്പി​ച്ചു.

വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടും റി​പ്പോ​ർ​ട്ട് തേ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും രാ​ഷ്ട്ര​പ​തി​യു​ടെ പോ​സി​റ്റീ​വാ​യ നി​ല​പാ​ടി​നെ പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്നു​വെ​ന്നും മ​മ​താ ബാ​ന​ർ​ജി​യും കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up